പ്രണയമായ്❤️ Part 3 "തനിക്ക് ബുദ്ധിമുട്ടായോ ഡോ " കാറിലേക്ക് കഴറുന്നതിനിടെ ഈശ്വർ ചോദിച്ചു.... ദച്ചു അവനെയൊന്ന് നോക്കി ഇല്ലെന്ന് തലയാട്ടി വണ്ടി എടുത്തു... "താൻ ആദ്യം തൊട്ടേ ഇവിടെയാണോ " "Nop" ഈശ്വർ ചോദിച്ചതും അവൾ പറഞ്ഞു... '"ഓഹ്... പിന്നെ നാട്ടിൽ എവിടെയാ" ഈശ്വർ ഓരോ വിശേഷം ചോദിക്കാൻ തുടങ്ങി... ദച്ചു അവന്റെ ചോദ്യം ഇഷ്ട്ടപെടാത്തെപ്പോലെ അവനെ നോക്കി പിന്നെ സ്റ്റീരിയൊ ഓണാക്കി... ഈശ്വർ അവളെയൊന്ന് നോക്കി പുറത്തേക്ക് നോക്കിയിരുന്നു.... കുറച്ചു ദൂരം പിന്നിട്ടതും ഈശ്വറിന്റെ ഫോൺ റിങ് ചെയ്തു... ദച്ചു സ്റ്റീരിയോയുടെ വോളിയം കുറച്ചു...