Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 63

പാർവതി ശിവദേവം - 63

4.7
5.4 K
Fantasy Love Others Suspense
Summary

Part -63   "സോറി പാറു... കുറച്ചു മുൻപ് ഞാൻ പറഞ്ഞ കാര്യം ഇങ്ങ് തിരിച്ചെടുക്കുകയാ. എക്സാം കഴിയുന്നവരെ നീ ഇവിടെ നിന്നാ മതി . നിനക്ക് ഇത്രയും കുരുട്ടു ബുദ്ധി ഉള്ള കാര്യം ഞാനറിഞ്ഞില്ല. ഇങ്ങനെ പോയാൽ ഈ എക്സാമിനും നീ പൊട്ടുമെന്ന് 100% ഉറപ്പാണ്. അതുകൊണ്ട് ഏട്ടന്റെ കുട്ടി ഇവിടെ ഇരുന്ന് പഠിച്ചോ ട്ടോ "     ദേവ അവളുടെ തലയിൽ തലോടിക്കൊണ്ട് കളിയാക്കി പറഞ്ഞു.     "അയ്യോ സോറി ഇനി ഞാൻ ഇങ്ങനെ ഒരിക്കലും ചെയ്യില്ല. പ്രോമിസ് . ഇനിമുതൽ ഞാൻ പഠിക്കാം.ശരിക്കും പഠിക്കാം" പാർവണ അവർ മൂന്നു പേരെ നോക്കി പറഞ്ഞെങ്കിലും അവർ ഒരു ദാക്ഷിണ്യവുമില്ലാതെ മുറിയിൽനിന്നും ഇറങ്ങിപ്പോയ