Part -64 കുറച്ചു നേരം കഴിഞ്ഞതും ദേവ തിരികെ വീട്ടിലേക്ക് പോയി. ദേവ പോയതും ശിവ മുറിയിലേക്ക് തന്നെ തിരിച്ചു പോയി. പാർവണ താഴെ തന്നെ ഇരുന്ന് രാത്രി വരെ സമയം കഴിച്ചു. *** "ശിവ ഞാൻ അകത്തേക്ക് വന്നോട്ടെ" പാതി ചാരിയ വാതിൽ തുറന്നുകൊണ്ട് പാർവണ ചോദിച്ചു . "വരൂ ..."ശിവ അവളെ സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു . "എനിക്ക് മുറിയിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്. ഞാൻ ഇവിടെ കിടന്നോട്ടെ നിനക്ക് ബുദ്ധിമുട്ടുണ്ടോ ." "എന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം . അല്ലെങ്കിലും നീ എന്റെ ഒപ്പം തന്നെയല്ലേ കിടക്കാറുള്ളത് "ശിവ ചോദിച്ചു