കറുമ്പി 🖤 ഭാഗം - 3 ഇനി ഞാൻ കാത്തുവിന്റെ ഭാഗത്തു നിന്നും കഥ പറയാം.......... നാട്ടിൽ തറവാട്ടിൽ ഇപ്പോൾ അച്ഛമ്മയും ചെറിയച്ഛനും ചിറ്റയും പിന്നെ അവരുടെ ഒരേയൊരു മകൾ അനുപമ എന്ന അനു...ഇത്രയും ആൾക്കാർ ആണ് ഉള്ളത്.... ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അച്ഛമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..... "അല്ല ഇതാരൊക്കെയാ, വഴിതെറ്റി വന്നതാണോ? " അച്ഛമ്മ ചോദിച്ചു. "എന്റെ അമ്മേ ഓടിപിടിച്ചൊക്കെ ഇങ്ങോട്ട് വരാൻ പറ്റോ? ഹോസ്പിറ്റലിൽ തിരക്ക് കൂടുതൽ അല്ലെ? "അച്ഛൻ പറഞ്ഞു. "എം..... എന്നും തിരക്കും ബഹളവും, അല്ല ഞങ്ങളെ പറഞ