" എനിക്ക് വീട്ടിൽ പോണം..... " അവന്റെ മടിയിൽ അങ്ങനെ തന്നെ കിടന്നു കണ്ണുകൾ ഇറുക്കി അടച്ചു ദയനീയമായി പറഞ്ഞു. ചുറ്റും തിങ്ങി നിറഞ്ഞു നിൽക്കുന്ന നിശബ്ദതയും, രോമകൂപങ്ങളിലേക്ക് തുളച്ചു കയറുന്ന തണുപ്പും ദേവിന്റെ ഇപ്പോഴത്തെ ഈ സാമിപ്യവും എല്ലാം വല്ലതെ വിവശയാക്കുന്നു.. ********************************************* കയറ്റത്തേക്കാൾ ബുദ്ധിമുട്ടുളളതായിരുന്നു ഇറക്കം. അതിനേക്കാൾ ദുഖകരം ദേവിന്റെ മൗനമാണ്. എന്തെങ്കിലും ഒന്നും മിണ്ടിയിട്ടു ഒരു അരമണിക്കൂറോളം ആയിക്കാണും. ഞാനൊരാൾ പിന്നിലുണ്ടോ എന്നു നോക്കുന്നുപോലും ഇല്ല. ഇങ്ങേരുടെ വായക്കകത്തു വല്ല പൂച്ചയും പെറ്റുകിടക്കുന്നുണ