അയാളെ ഞാൻ ചെറുപ്പം മുതൽ കാണുന്നതാണ്. ഞങ്ങളുടെ നാട്ടുകാരനാണ്. അന്നൊക്കെ നഴ്സറിയിലേക്ക് കൊണ്ട് പോകുന്ന വഴി ആ വീടിന് മുന്നിൽ എത്തുമ്പോൾ അമ്മ പറയാറുണ്ട് "ഇങ്ങനെ പല കുടിയൻമാരും അവ്ടേം ഇവ്ടേം ഒക്കെ ആയിട്ട് കാണും , അവര് പല കോപ്രായങ്ങളും കാട്ടും.വെറുതേ അതൊന്നും നോക്കി നിന്നേക്കരുത്." ഞാൻ തല ആട്ടി സമ്മതിക്കും.ആ പാവം, ഞാൻ അയാളെ കണ്ട് പഠിച്ചാലോ എന്ന് ഭയപ്പെട്ടിട്ടുണ്ടാകും. അമ്മ മാത്രമല്ല, ഞങ്ങളുടെ നാട്ടിലെ ഒരു വിധം എല്ലാവരും അവരവരുടെ മക്കളോട് ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കരുത് എന്ന ഉദാഹരണം പഠിപ്പിക്കുന്നതിന് കാരണക്കാരനായ ഒരു വിശ്