\"ഇതു വല്ല്യ ശല്യമായല്ലോ... മാറി നിൽക്ക് കിളവാ... \"അതുംപറഞ്ഞ് ഡ്രൈവർ കേശവമേനോനെ പിടിച്ചുതള്ളി... അയാൾ പുറകിലേക്ക് തെറിച്ചുവീണു... എന്നാൽ സുരക്ഷിതമായ രണ്ടു കൈകൾ അദ്ദേഹത്തെ വീഴാതെ താങ്ങിനിർത്തി... മേനോൻ തലയുയർത്തി നോക്കി... \"ആദി... മോനേ നീ... \"ആദി അയാളെ നേരെ നിർത്തിയതിനുശേഷം ആ ഡ്രൈവറുടെയടുത്തേക്ക് നടന്നു... പെട്ടന്നവൻ കാലുയർത്തി ഡ്രൈവറുടെ നെഞ്ചിലൊരു ചവിട്ടു കൊടുത്തു... അയാൾ ലോറിയിയിൽചെന്നിടിച്ചു നിന്നു... ആദി ചെന്ന് അയാളുടെ കോളറിൽ പിടിച്ചു... \"വേണ്ട മോനെ അവനെ ഒന്നും ചെയ്യേണ്ട... \"മേനോൻ പറഞ്ഞു... ആദി തിരിഞ്ഞ് മേനോനെ നോക്കി... പിന്നെ ഡ്രൈവറുടെ കോളജിലെ പിടുത്തം വിട്ടു