Bionic Girl 2016 ലെ ഒരു പ്രഭാതം ഏഴു വയസ്സുകാരിയായ ഒരു പെൺകുട്ടി തന്റെ അമ്മയോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. കുസൃതിക്കാരിയായ കുട്ടിയാകട്ടെ അമ്മയുടെ കൈയിൽ നിന്ന് തന്റെ കൈ മോചിപ്പിച്ച് റോഡിലൂടെ ഓടാൻ തുടങ്ങി. എന്നാൽ കാര്യങ്ങളെല്ലാം ഞൊടിയിടയിൽ കീഴ്മേൽ മറിഞ്ഞു. അപ്രതീക്ഷിതമായി ഒരു വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. അപകടം പറ്റിയ കുട്ടി റോഡിലൂടെ നിരങ്ങി 100 മീറ്റർ അകലേക്ക് തെറിച്ച് വീണു. പേടിച്ചുപോയ കുട്ടിയുടെ അമ്മ തുടർന്നുള്ള കാഴ്ച കണ്ട് ഞെട്ടി. അപകടം പറ്റി മുഖത്തും കൈകളിലും നിറയെ ചോരയുമായി നിൽക്കുന്ന തന്റെ മകൾ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോ