Part -13 " വർണേ ദത്തേട്ടനോട് ഇന്ന് തന്നെ എല്ലാം ചോദിക്ക് ട്ടോ " കോളേജിൽ നിന്നും ഇറങ്ങാൻ നേരം വേണി പറഞ്ഞു. "മ്മ് പറയാം" " എന്നാ ശരി .നാളെ കാണാം " " പോലീസ് പിടിച്ചില്ലെങ്കിൽ നാളെ കാണാം എന്ന് പറ അനു മോളേ" വർണ അത് പറഞ്ഞ് ബസ്റ്റോപ്പിലേക്ക് നടന്നു. അനുവും വേണിയും സൂപ്പർ മാർക്കറ്റിലേക്കും. **** വീട്ടിലെത്തിയതും വർണ വേഗം യൂണിഫോം എല്ലാം മാറ്റി. ചായ വച്ചു കുടിച്ചു. ചെടികൾ നനച്ച് വിളക്കും വച്ച് അവൾ ഉമ്മറ പടിയിൽ ദത്തനേയും കാത്ത് ഇരുന്നു. " അവൻ ഇങ്ങ് വരട്ടെ .... അവന്റെ അകൗണ്ടിൽ എങ്ങനെ ഇത്രയും പൈസ വന്നു എന്ന് അറിഞ്ഞിട്ട് തന്നെ കാര്യം. &qu