Part -77 എപ്പോഴും വാ അടച്ചു വക്കാതെ ഇരുന്ന് സംസാരിക്കുന്ന പാർവണ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ശിവയെ ഒരുപാട് അസ്വസ്ഥമാക്കിയിരുന്നു. അവൻ കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി ശേഷം അവൾക്ക് നേരെ തിരിഞ്ഞ് ഇരുന്നു. "എന്താടീ നീ ഇങ്ങനെ ഒന്നു മിണ്ടാതെ ഇരിക്കുന്നേ. എന്നേ ഒന്ന് വഴക്ക് എങ്കിലും പറ പ്ലീസ്" ശിവ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് പറഞ്ഞു. അത് പറയുമ്പോൾ അവൻ്റെ സ്വരവും ഇടറുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ തന്നെ നോക്കിയിരിക്കുന്ന പാർവണയെ കാണുന്തോറും അവൻ്റെ സങ്കടം കൂടി വരാൻ തുടങ്ങി. " നീ എപ്പോഴും എൻ്റെ പിന്നാലെ നടന്ന് ച