വൈകേന്ദ്രം Chapter 14 പിറ്റേദിവസം എഴുന്നേറ്റ് എന്നത്തെയും പോലെ ജോഗിങ് കഴിഞ്ഞു വന്നപ്പോൾ കിച്ചനിൽ രുക്കമ്മയുണ്ട്. എന്നെ കണ്ടപ്പോൾ ചായ തന്നു. അത് കുടിച്ചു കഴിഞ്ഞ ശേഷം കോളേജിൽ പോകാൻ ഫ്രഷായി ഡ്രസ്സ് ചേഞ്ച് ചെയ്തു ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ലഞ്ചും എടുത്ത് താഴേക്ക് പോയി. ലിഫ്റ്റിൽ നിൽക്കുമ്പോൾ MD എന്ന് സേവ് ചെയ്തിട്ടുള്ള നമ്പറിൽ നിന്നും മെസ്സേജ് വന്നിരുന്നു. അവൾ അത് ഓപ്പൺ ചെയ്തു നോക്കി. കുറച്ച് ഈ-മെയിൽസ് അയച്ചിട്ടുണ്ട് എന്നും ഈവനിംനിൽ ജോബ് സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ വിളിക്കണം എന്നുമായിരുന്നു മെസ്സേജ്. അവൾ ‘noted’ എന്നു മാത്രം റിപ്