ഒരിക്കൽ ധർമപുരിയുടെ വിശേഷങ്ങൾ അറിയുവനായി രാജാവ് പ്രച്ഛന്നവേഷനായി ധർമപുരിയിലേക്ക് ഇറങ്ങി... കാട്ടുചോല കടന്ന് ഗ്രാമത്തിലേക്ക് വന്ന രാജാവ് കണ്ട കാഴ്ചകൾ സങ്കടപെടുത്തുന്നതായിരുന്നു... .വയോധികരെല്ലാം വയലുകളിൽ കൃഷി ചെയ്യുന്നു.. യുവാക്കൾ കൂട്ടം കൂട്ടമായി രസം പറഞ്ഞിരിക്കുന്നു. സോമരസം കഴിക്കുന്നു..വീടുകളിൽ വൈകിയ വേളകളിൽ കലഹം നടക്കുന്നു...മുതലായവ അവയിൽ ചിലത് മാത്രമായിരുന്നു.. അങ്ങനെ അവിടുന്ന് രാജാവ് പട്ടണത്തിലേക്ക് വന്നു..അവിടെ എല്ലാ ഇടങ്ങളിലും വയോധികർ മാത്രമാണ് ജോലി ചെയ്യുന്നത്...യുവാക്കൾ എല്ലാം തൊഴിൽ ചെയ്യാതെ അലസരായി ഇരിക്കുന്നു.