\"നീയെന്താടീ പിറുപിറുക്കുന്നത്... പറയാനുള്ളത് ഉച്ചത്തിൽ പറയണം... കുറച്ചു നാളായി ഞാൻ ഒരു കാര്യങ്ങൾക്കും ഇടപെടുന്നില്ല എന്നു കരുതി എന്ത് തോന്നിവാസവും നടത്താമെന്ന് എന്റെ മോള് കരുതേണ്ട... നീയേതായാലും അവിടെനിന്ന് വിയർക്കേണ്ട... കയറി വാ... എനിക്ക് നിന്നോട് കുറച്ചുകാര്യങ്ങൾ ചോദിക്കാനുണ്ട്... \"അത് കേട്ടതും അനു ശ്രേയയുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് അകത്തേക്ക് നടന്നു... കയ്യിലെ ബാഗ് ഹാളിൽ വച്ച് അവൾ ശ്രേയയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു... അവിടെ ഭക്ഷണമുണ്ടാക്കുന്ന ജോലിയിലായിരുന്നു രേഖ... അനു വരുന്നതു കണ്ട് അവരും അമ്പരന്നു... \"നീയെന്താടി പെട്ടെന്നൊരു വരവ്... ഓ