വൈകേന്ദ്രം Chapter 29 “പിന്നെ ഒന്ന് എനിക്ക് തന്നോട് പറയാനുണ്ട്. എനിക്ക് ദേഷ്യം ചില സമയത്ത് പിടിച്ചു നിർത്താൻ ഭയങ്കര ബുദ്ധിമുട്ടാണ്. Bear with me and if you can help me to control my anger, I will be obliged.” “തനിക്കറിയാമോ, അന്ന് തന്നെ ഞാൻ അടിച്ച ശേഷവും താൻ ഒരു പേടിയും കൂടാതെ എൻറെ അടുത്തു വന്നു സംസാരിച്ചത്. അച്ഛനോ അമ്മയോ, പോട്ടെ ഭദ്രനോ ലച്ചുവോ എനിക്ക് ദേഷ്യം ആണെന്ന് അറിഞ്ഞാൽ ആ സ്ഥലത്തേക്ക് വരാറില്ല.” “പക്ഷേ താൻ ഒരു കൂസലുമില്ലാതെ സാവധാനം തനിക്ക് പറയാനുള്ളത് പറഞ്ഞു. അതിനുശേഷവും നോർമൽ ആയി സംസാരിച്ചു. ഒരു ഡ്രാമയും താൻ കാണിച്ചില്ല. തൻറെ എന്തും തുറന്നു പറയുന്ന രീതിയും എനിക്കിഷ്ടമാണ്