വൈകേന്ദ്രം Chapter 33 കാലത്ത് ഗീത വന്നു വിളിക്കുമ്പോൾ ആണ് നാലുപേരും എഴുന്നേറ്റത്. രുദ്രനും രാഘവനും ജോഗിങ് കഴിഞ്ഞു വന്നിരുന്നു. അവർ കുളിച്ചു വന്ന് എല്ലാവരും ഒന്നിച്ചു breakfast കഴിച്ചു. പിന്നെ ഇന്ദ്രനും ഭദ്രനും ലച്ചുവും കൂടി ഓഡിറ്റോറിയം കാണാൻ പോയി. വൈഗ പോയില്ല. വൈഗ ഗാർഡനിൽ ഇരുന്നു കൊണ്ട് രാഘവനോട് CCTV യുടെ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. അവിടേക്ക് രുദ്രനും ചെന്നപ്പോൾ എല്ലാത്തിനും വേഗം തന്നെ ഒരു ധാരണയായി. ഇനിയൊരു ടീമിനെ സെലക്ട് ചെയ്യണം. പിന്നെ എല്ലാം വേഗം ആകുമെന്ന രാഘവൻറെ അഭിപ്രായം തന്നെയായിരുന്നു രുദ്രനും. ഒരു വലിയ ഭാരം ഒഴി