ദിവസങ്ങൾ കടന്നു പോകുമ്പോൾ ഞാനും മഹിയും വല്ലാണ്ട് ചെറുപ്പമാകുന്നതു പോലെ ...... ചെറിയ നോട്ടങ്ങളും സ്പർശനങ്ങളും പോലും എന്നെ മഹിയിലേക്ക് വലിച്ചടുപ്പിക്കുന്നു. ചില ദിവസങ്ങളിൽ എന്നെ മഹി തന്നെ സ്കൂളിൽ കൊണ്ടു വിടാൻ തുടങ്ങി . എന്നിട്ട് ഷോർട്ട് കട്ട് കയറി ഓഫീസിലേക്കു പോകും. വേണ്ടെന്നു പറഞ്ഞാലും നിർബന്ധിച്ചു വിളിച്ചു കൊണ്ടു പോകും . ചിലപ്പോൾ വൈകിട്ട് വിളിക്കാനും വരും. വരുന്ന വഴി എന്തെങ്കിലുമൊക്കെ വാങ്ങിത്തരും . ഒരു ദിവസം അങ്ങനെ ജ്യൂസ് കുടിക്കുന്നതിനിടെയാണ് പുറകിൽ നിന്ന് ടീച്ചറേ എന്ന വിളി വന്നത്. നോക്കിയപ്പോ എന്റെ പിള്ളേരാ . അസൈൻമെന്റ് സബ്മിറ്റ് ചെയ്യാത്തത