വൈകേന്ദ്രം Chapter 40 മാനവ് പറയുന്നത് കേട്ട് അവർ ഇളിച്ചു കൊണ്ട് അകത്തോട്ടു നോക്കി. പിന്നെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. “അത് ഏട്ടാ താഴെ മിഥുനും മാർട്ടിനും ഏതോ പെണ്ണുങ്ങളുമായി അടി ഉണ്ടാക്കുകയാണ്.” അതുകേട്ട് മാനവ് irritation ഓടെ പറഞ്ഞു. “ഇതിനാണോ നിങ്ങൾ ഇപ്പൊ ഇങ്ങോട്ട് വന്ന് എൻറെ രസം കളഞ്ഞത്? പെണ്ണുങ്ങളുമായി അല്ലേ? അതൊക്കെ അവൻ നന്നായി തന്നെ deal ചെയ്തോളും. ഇത് പുതിയ കാര്യം ഒന്നും അല്ലല്ലോ?” എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു. പിന്നെ തിരിഞ്ഞു നിന്ന് അവരെ നോക്കി പറഞ്ഞു. “പോകുമ്പോ ആ വാതിൽ അങ്ങ് അടച്ചോ.” “അതല്ല ഏട്ടാ... വൈഗയും അനുവു