കൊതിച്ചതും വിധിച്ചതും 📝 Jazyaan ഭാഗം : 3 നാജി അതിശക്തമായി മുഖത്തേയ്ക്ക് വെള്ളം വീശിഒഴിച്ചു. കൺപോളകൾ കരഞ്ഞു വീങ്ങിയിരുന്നു. മുഖം ടൗവ്വൽ കൊണ്ട് തുടച്ചു വെല്ലുമ്മയുടെ അടുത്തേക്ക് നീങ്ങി. വീട്ടിൽ കുടുംബക്കാർക്ക് പുറമെ അടുത്ത കുറച്ചു അയൽവാസികളും കൂടി വന്നിരുന്നു. കണ്ണും മുഖവും എന്താ വീങ്ങിയിരിക്കുന്നെ എന്ന പലരുടെയും ചോദ്യത്തിന് മുന്നിൽ ഉറക്കക്ഷീണം എന്ന് പറഞ്ഞവൾ ഒഴിഞ്ഞുമാറി. വലിയ ബഹളങ്ങൾ ഇല്ലെങ്കിൽ തന്നെയും അവൾക്ക് വല്ലുമ്മയെ ഒന്ന് തനിച്ചു കാണാനോ സംസാരിക്കാനോ അവസരം ലഭിച്ചില്ല. രാത്രി മെഹന്ദി ഇടുന