ഒരു ദിവസം രാവിലെ ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ ഒരു കൈ വന്നെന്നെ ഒരു ഒഴിഞ്ഞ ക്ലാസ്സ് മുറിയിലേക്ക് വലിച്ചിട്ടു. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ദേവേട്ടൻ . എന്നോട് ഒരുപാട് അടുത്ത്. ആദ്യമായാണ് ഇത്രേം അടുത്ത് കാണുന്നത്. ഞാൻ എങ്ങോട്ട് ഓടുമെന്ന വെപ്രാളത്തിൽ വിറച്ചു നിന്നു . ദേവേട്ടനാണെങ്കിൽ എൻ്റെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നില്ല. എത്ര നേരം അങ്ങനെ നിന്നെന്ന് ഇന്നും എനിക്കറിയില്ല. "കൃഷ്ണ..." വളരെ പതിഞ്ഞ സ്വരം. മുഖമുയർത്തി നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. "എനിക്ക് എന്താണ് പറയാൻ ഉള്ളതെന്ന് നിനക്കറിയാം. എങ്കിലും പറയാം. എനിക്ക് നിന്നെ ഇഷ്ടമാണ്