*'നെയ്‌പ്പായസം'* ✍🏻 മാധവിക്കുട്ടി 1962 ൽ എഴുതിയതാണ്... ഇപ്പോഴും വായിക്കുമ്പോൾ നെഞ്ചൊന്ന് പിടയും. ഭർത്താവിനേയും, മക്കളേയും സ്നേഹിച്ചും, പരിചരിച്ചും കഴിയുന്ന പാവമൊരു വീട്ടമ്മ..!! ഒരു ദിവസം അവർ ജോലികൾക്കിടയിൽ, എപ്പോഴോ, അടുക്കളയിൽ, ഒരു ചൂലിന്റെ ചാരെ, മരിച്ചു വീഴുന്നു... അവളുടെ അനക്കങ്ങളില്ലാത്ത വീട് പെട്ടെന്നൊരു മൗനം നിറഞ്ഞ കെട്ടിടമായി...!!! അച്ഛനും, മക്കളും ഒന്നും ചെയ്യാനാകാതെ കരഞ്ഞു...!!! ശവദാഹം കഴിഞ്ഞ് മടങ്ങി യെത്തിയ അച്ഛൻ അടുക്കളയിലേക്ക് കയറി. മക്കൾക്ക് നല്ല വിശപ്പുണ്ടാകും... അവർക്ക് വല്ലതുമുണ്ടാക്കി കൊടുക്കണം. മൂടിവെച്ചൊരു പാത്രം