Aksharathalukal

Aksharathalukal

എന്റെ പ്രണയം

എന്റെ പ്രണയം

4.5
587
Love
Summary

        "ഞാൻ അവനോട് യെസ് പറഞ്ഞെടാ..."ഇത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം ഞാൻ കണ്ടു, ചുണ്ടുകളിൽ കുസൃതി നിറഞ്ഞ ചിരിയും. ഞാൻ ഒന്നും പറഞ്ഞില്ല അവൾ എന്തൊക്കെയോ പറഞ്ഞു ഞാൻ ഒന്നും കേട്ടില്ല. കേൾക്കാൻ ഞാൻ ആഗ്രഹിച്ചില്ല.           പെട്ടെന്ന് അവൾ എന്നെ തട്ടിവിളിച്ചു അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്.           'നീ എന്താ ആലോചിക്കുന്നേ?'അവൾ ചോദിച്ചു       മുഖത്ത് ചമ്മൽ വരുത്തി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു 'മറന്നു പോയെടി... ഓർമ്മ വരുമ്പോ പിന്നെ പറയാം '  "ഓ... ശെരി, ഓർമ്മ വരുമ്പോ പറഞ്ഞാ മതി. ഞാൻ പോകുവാ അവൻ ക്യാന്റീനിൽ കാണും ". ഇത്രയും പറഞ്ഞു എന്റെയ