ഇന്ന് ആദ്യമായിട്ട് ഞാൻ ഡയറി എഴുതാൻ തുടങ്ങുകയാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർമാരെ പേടിച്ചു കുറെ എഴുതിട്ടുണ്ടെന്നല്ലാതെ ജീവിതത്തിൽ ആത്മാർത്ഥമായി ഞാൻ എഴുതുന്നത്, എഴുതാൻ പോകുന്നത് ഇന്നാണ്. ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളും, ദുഃഖങ്ങളും ഒക്കെ എവിടെങ്കിലും ഒന്നുകുറിച്ചിടുന്നത് നല്ലതാണ് എന്ന് തോന്നി. ഞാൻ അറിയാത്ത, ഒന്നു കണ്ടിട്ടുപോലും ഇല്ലാത്ത രണ്ടു പേർ. അവരാണ് എന്നിൽ ഈ ചിന്ത ഉണ്ടാക്കിയത്, അത് കൊണ്ട് തന്നെ ഞാൻ ആദ്യം എഴുതുന്നതും അവരെ കുറിച്ചാണ്. സ്കൂൾ അവധി ദിവസങ്ങളിൽ അമ്മ ജോലി ചെയ്യുന്ന ഇടത്തേക്ക് എന്നെയും കൊണ്ട