ഗോകുലിന്റെ വരവ് കണ്ട് അയാളൊന്ന് നടുങ്ങി! ഗോകുൽ: "കുറേ നേരമായല്ലോ എന്റെ പിറകെ നടക്കുവാൻ തുടങ്ങിയിട്ട്, എന്താണ് നിങ്ങൾക്കു വേണ്ടത്?" അയാൾ: "അത്" ഗോകുൽ: "നിങ്ങൾ പരുങ്ങാതെ കാര്യം പറയൂ." അയാൾ: "സാർ... എനിക്ക് ഒരു സഹായം ചെയ്തു തരുമോ?" ഗോകുൽ: "കാര്യമറിയാതെ ഞാൻ എങ്ങനെ മറുപടി പറയും?" അയാൾ: "ആ കാണുന്നതാണ് എന്റെ വീട്. എനിക്ക് ആക്രി സാധനങ്ങൾ പെറുക്കിവിൽക്കലാണ് പണി. ഇന്ന് നല്ല മഴയായതുകൊണ്ട് പണിക്കുപോകാൻ കഴിഞ്ഞില്ല. വീട്ടിൽ, വൈകീട്ട് കഴിക്കുവാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഭാര്യ ഗർഭിണിയായതുകൊണ്ട് പട്ടിണിക്കിടുവാനും കഴിയ