പുഷ്പവതി എട്ടാം ദിവസം, ഭോജ രാജാവ് രാജസിംഹാസനത്തിലിരിക്കാൻ എട്ടാമത്തെ പടിയിലെത്തിയപ്പോൾ , എട്ടാമത്തെ പാവ ഉയർന്നു പൊങ്ങി . അവൾ പറഞ്ഞു, \"എന്റെ പേര് പുഷ്പവതി. വിക്രമാദിത്യ രാജാവ് ധീരനും ഉദാരമതിയും ആശ്രയയോഗ്യനുമായ ഒരു ഭരണാധികാരിയായിരുന്നു. ഈ കഥ കേട്ട ശേഷം നിങ്ങൾക്ക് വിക്രമാദിത്യ രാജാവിനോട് സാമ്യമുണ്ടോ ഇല്ലയോ എന്ന് സ്വയം തീർച്ചപ്പെടുത്തുക. സാമ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ മാന്യമായ സ്ഥാനത്ത് നേരിട്ട് ഇരിക്കാൻ കഴിയും.\"പുഷ്പവതി കഥ അവതരിപ്പിക്കാൻ തുടങ്ങി.സമർത്ഥനും ശ്രദ്ധാലുവുമായ ഒരു ഭരണാധികാരി എന്നതിലുപരി, വിക്രമാദിത്യന് ജോലിയോ