Aksharathalukal

വേടന്റെ ദുഃഖം

വേടന്റെ ശരമൊന്നേറ്റ നേരം,
കുരുവികളിലൊന്നു പിടഞ്ഞുവീണു.

പ്രാണനടർന്നുപോകുന്നതിൻ  മുൻപേ,
തന്റെ ഇണയെനോക്കിയൊന്നു കരഞ്ഞു.

ജീവന്റെ പാതിയാം പ്രിയനുടെ വേർപാടിൽ,
ഹൃദയം തകർന്നവളും മരിച്ചു.

കുറ്റബോധത്തിൻ പെരുമഴയന്നേരം,
വേടന്റെ ഹൃത്തിലും പെയ്തിറങ്ങി.

ഏക സമ്പാദ്യമാം വില്ലും ശരങ്ങളും
ആ മരച്ചുവട്ടിൽ കളഞ്ഞു അയാൾ.

അന്നുതൊട്ടെന്നും ആ മരത്തണലിൽ,
വിഷാദം രുചിച്ചു മയങ്ങി അയാൾ.
.................................................................
സുമേഷ് പാർളിക്കാട്.