ഇലഞ്ഞിപൂമണമുള്ള വേശ്യകൾ.... പാതിരാവിലെ ഇളം കാറ്റ് റോയിയുടെ മുടിഴിഴകളിൽ അലയടിച്ചു, ബംഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള മുഷിപ്പൻ ബസ് യാത്ര അവന്റെ ശരീരം ആകെ ഉലച്ചിരിക്കുന്നു,കഴിഞ്ഞ അധ്യയന വർഷം മുതലാണ് റോയി ബാംഗ്ലൂർ മണ്ണിന്റെ ദത്തു പുത്രനായത്, കോളേജ് പഠനം തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് റോയി നാട്ടിലേക്ക് അതും ആദ്യത്തെ ഒറ്റക്കുള്ള മുഷിപ്പൻ ബസ്സ് യാത്ര.. പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂർ താമസിച്ചാണ് ബസ്സ് ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ടത്. കോട്ടയം സ്റ്റാൻഡിൽ ബസ്സ് എത്തിയപോഴേക്കും പുലർച്ചെ രണ്ട് കഴിഞ്ഞിരുന്നു.. റോയ് ബാഗ് എടുത്തു ഷോൾഡറിൽ തൂ