ഷാനക്ക് നാഫിയോടുള്ള ഇഷ്ട്ടം ആരും അറിഞ്ഞിരുന്നില്ല എങ്കിലും വേറൊരു കാര്യത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരുന്നു.അവിടെ നിന്നായിരുന്നു എല്ലാം തുടങ്ങിയത്.അവൾ സ്കൂളിലേക്ക് വന്നിരുന്ന വണ്ടിയിൽ നാഫിയുടെ ഫ്രെണ്ട് ഉണ്ടായിരുന്നു.അവൻ്റെ പേരാണ് അജു.അവൻ വണ്ടിയുടെ മുമ്പിലെ സീറ്റിലും ഷാന പിറകിലും ആയിരുന്നു ഇരുന്നിരുന്നത്.അവിടെയിരുന്നാലും അവളുടെ മനസ്സിൽ നാഫി മാത്രമായിരുന്നു.പക്ഷേ അജുവിന് അവൾ അവനെ വണ്ടിയുടെ മിററിലൂടെ നോക്കിയിരിക്കുകയാണ് എന്ന് തെറ്റിദ്ധരിച്ചു.അവൻ അത് പോയി നാഫിയോട് പറയുകയും ചെയ്തു.ഷാന ഇതൊക്കെ അറിഞ്ഞത് അവളുടെ കൂട്ടുകാരി പറഞ്ഞാണ്. അതിനുപുറ