എന്നാൽ തന്റെ പ്രിയതമയെക്കും മക്കൾക്കും സംഭവിച്ചതൊന്നുമറിയാതെ അവരെ ഒരു നോക്ക് കാണാതെ ഗോവിന്ദൻ മാഷ് എന്നന്നേക്കുമായി തന്റെ കണ്ണുകൾ അടച്ചു. തുടരുന്നു...... ചീറിപ്പാഞ്ഞു വന്നു നിന്ന ആംബുലൻസ് ക്യാഷ്വാലിറ്റിയുടെ വാതിൽക്കൽ നിർത്തി. ഉടൻ തന്നെ അറ്റെൻഡേഴ്സ് സ്‌ട്രെചറുമായി ഇറങ്ങി വന്നു രാധുവിനെയും ടീച്ചറെയും കൊണ്ട് അതിവേഗം ഐ സി യു വിലേക്കു പ്രവേശിപ്പിച്ചു. 🙁🙁 ഈ കുറഞ്ഞ നേരം കൊണ്ട് അപകടത്തിൽ പെട്ട ആളുകളെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. മാഷും ടീച്ചറും അതുപോലെ എല്ലാവർക്കും വേണ്ടപ്പെട്ടവർ ആയിരുന്നു. ഹോസ്പിറ്റലിനു മുൻപിൽ തടിച്ചു