Aksharathalukal

Aksharathalukal

പ്രണയം

പ്രണയം

0
250
Love
Summary

"കഥയും കവിതയും കലഹിച്ചു ഇണചേർന്ന നിമിഷത്തെ രചന" "ഒരു നിമിഷമെങ്കിൽ ഒരുനിമിഷം, അവളോട് സംസാരിക്കാതിരിക്കുമ്പോൾ, അവളെ കേൾക്കാതിരിക്കുമ്പോൾ, അവളെ കാണാതിരിക്കുമ്പോൾ, ആ സമയത്തെല്ലാം കിട്ടുന്ന ഒരു സമാധാനമുണ്ടല്ലോ, ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല അത്‌. ഈ ലോകത്തിൽ ഞാൻ അനുഭവിച്ചറിയുന്ന ഏറ്റവും വലിയ സമാധാനമാണത്, സന്തോഷമാണത്,  സ്വാതന്ത്ര്യമാണത്." ഇത്രയും പറഞ്ഞുകൊണ്ട് പ്രിയപ്പെട്ട തന്റെ കൂട്ടുകാരുടെ ഇടയിൽ നിന്നും അകലേക്ക്‌ നടന്നു നീങ്ങിയ അവന്റെ ഹൃദയത്തിൽ അപ്പോൾ ആയിരം പെരുമ്പറകൾ ഒന്നിച്ചു മുഴങ്ങുന്നുണ്ടായിരുന്നു. എന്നെന്നേക്കുമായുള്ള അവന്റെ സമാധാനത്