അലമാരയുടെ വാതിൽ തുറന്നപാടെ കാലിലേക്ക് എന്തോ വീണു.. പെട്ടന്ന് പിറകിലേക്ക് നിന്ന് ഞാൻ അത് കയ്യിലെടുത്ത്. പൊടിപിടിച്ച ഒരു പുസ്തകം ആയിരുന്നു അത്. പണ്ടെന്നോ ഒരിക്കൽ അലമാരയിൽ കയറ്റി വെച്ചതാണ് അത്. പതിയെ അതിന്റെ ചട്ടയിലെ പൊടിതട്ടി.. അതൊരു ചെറിയ ഡയറിയായിരുന്നു . പതിയെ അതിന്റെ ചട്ട തുറന്നു ആദ്യ പേജിൽ കണ്ണുടക്കി... ഓർമയിലെ കുട്ടികാലം..... നല്ല മൊഞ്ചിൽ കളർ മഷി വെച്ച് എഴുതിയിട്ടുണ്ട്.താഴെ എന്റെ പേരും... ആ എഴുത്തിൽ ഞാൻ പതിയെ തടവി. ഒരു ഏഴാം ക്ലാസുകാരിയുടെ എഴുത്ത്. ഏഴാം ക്ലാസ്സ് കഴിഞ്ഞ വേനൽ വെക്കേഷനിൽ ഇരുന്ന് എഴുതി കുറിക്കാൻ വേണ്ടി വാങ്ങിച്ചതാണ് ആ ഡയറി. വെക്ക