"ഒക്കെ.. ഇത് ഞാൻ വാങ്ങാം.. ഇൻ വൺ കണ്ടീഷൻ. എന്നിട്ടേ ഞാൻ ഇത് വാങ്ങൂ.." "എന്ത് കണ്ടീഷൻ?" ഒരു ചെറിയ സംശയത്തോടെ അവൾ അവനെ നോക്കി. "യൂ ആർ കാമിംഗ് വിത്ത് മീ ടു പബ് ടുഡേ.. മിലി ഇന്ന് എന്റെ കൂടെ പബ്ബിൽ വരുന്നു.. എന്തെ?" ഒരു കള്ള ചിരിയോടെ രഘു ചോദിച്ചു. "പബ്ബിലോ?" മിലി കണ്ണും തള്ളി ചോദിച്ചു. "ഉം... എന്നെ വിശ്വാസം ഉണ്ടെങ്കിൽ മതി.. ഇല്ലെങ്കിൽ വേണ്ട... ആ കാശിങ്ങു തന്നേക്കു.. ഞാൻ വാങ്ങിക്കോളാം... അല്ലെങ്കിലും എനിക്ക് അത്രയൊക്കെ വിലയെ തന്നിട്ടുള്ളൂ.. " കൈ മുന്നോട്ട് നീട്ടി. മിലി പിന്നെയും അവളുടെ കൈ പിന്നോട്ട് വലിച്ചു.. "ഞാൻ ഇത് വരെ പബ്ബിൽ ഒന്നും പോയിട്ടില്ല..." &q