പിങ്കു മിലിയെ വിട്ട് ഫോൺ എടുത്തു നോക്കി. ഗൂഢമായി ഒന്ന് ചിരിച്ചു. "വിട്ടേക്ക് ഡീ.. ഇവളുടെ മൂന്ന് രക്ഷകൻമാരെയും തുളസീം ഗാങ്ങും 'ഹെൽ സ്റ്റേഷനിൽ' കൊണ്ട് പോയിട്ടുണ്ട്. നാളെ എന്താകുമോ ആവോ..?" അവരെ ഒരു പുച്ഛത്തോടെ നോക്കി സീനിയർ ഗാങ് പോയി. " ഹെൽ സ്റ്റേഷനോ?? അതെന്താ?? " റൂമിലേക്ക് നടക്കുന്നതിനിടെ മിലി ചോദിച്ചു. അറിയില്ല എന്ന ഭാവത്തിൽ ലച്ചുവും ഹണിയും ചുമല് കൂച്ചി. "അതെ... ഈ സ്ഥലത്തു പണ്ട് ഒരു ട്രെയിൻ സർവീസ് സ്റ്റേഷൻ തുടങ്ങാൻ പരിപാടി ഉണ്ടായിരുന്നു. പണി തുടങ്ങി കുറച്ചു കാലം കഴിഞ്ഞു എന്തോ പ്രശ്നം ഒക്കെ വന്നു അത് ഉപേക്ഷിച്ചു. പിന്നെ ആണ് ഇവിടെ കോളേജ് വന്നത്..