Part 2\"ആദ്യാ....\"\" പരിജയമുള്ള ശബ്ദം കേട്ടതും തെല്ലൊരു ആശ്വാസത്തോടെ അവൾ തിരിഞ്ഞു നോക്കി.... തന്റെ അടുത്തേക്ക് വരുന്ന മഞ്ജിമ... അവളെ നോക്കി ജീവനില്ലാത്ത ഒരു പുഞ്ചിരി നൽകി ആദ്യ.... \"സോറി ഡാ.... ഓഫീസിൽ ഒരു മീറ്റിംഗ് അതാ വഴുകിയത് \" ആദ്യയെ ഹഗ് ചെയ്തു കൊണ്ട് മഞ്ജു പറഞ്ഞു.... അവൾ ഒന്ന് തലയാട്ടി.... \" ഞാൻ ഓഫീസിൽ നിന്ന് നേരെ വന്നതാ നല്ല വിശപ്പ്...നമുക്ക് ആദ്യം വല്ലതും കഴിക്കാം വാ \" അവളുടെ അവസ്ഥ അറിയുന്നത് കൊണ്ടുതന്നെ അധികം മടുപ്പിക്കാതെ മഞ്ജു പറഞ്ഞു.... ആദ്യ ഒന്ന് തലയാട്ടികൊണ്ട് അവളുടെ കൂടെ നടന്നു.... \"നിനക്ക് എന്താ വേണ്ടേ \" മെനു നോക്കികൊണ്ട് മഞ്ജു ചോദിച്ചു.... \"ഒന്നും വേണ്ടടാ....\" \"അങ്ങനെ പ