കവിതയായി വിടർന്നൊരീ പ്രണയം കാലമൊളിപ്പിച്ചു വച്ച രഹസ്യം കനവിലെ മിഴികളായി തഴുകുന്നു എൻ മനസ്സിന്റെ മന്ത്രണം പോലെ പുലർകാലരാവിന്റെ മഞ്ഞലയിൽ ഇരുന്നൂഞ്ഞാലാടുന്ന സ്വപ്നം പുതുമഴ നനയാനെത്തിയില്ല നീ എന്ന് പരിഭവം പറയുന്ന കാറ്റ് തേനല തഴുകാത്തതോ തെന്നലറിയാത്തതോ പാതിരാവിന്റെ പുതുമുഖം നോക്കിഞാനറിയാതെ ചിത്രം വരച്ചു മയിൽപീലി കൊണ്ടെൻ മനസ്സിൽ മഷി കോറിയിട്ടതിതാരോ സുഖനൊമ്പരം സമ്മാനിചെനിക് ഇന്നെങ്പോകുന്നു നീ ഇന്ന് ഞാൻ ചൊല്ലുന്നതെല്ലാം എന്നിലെ നിന്നോട് മാത്രം