ഭാഗം 29 © ആര്യ നിധീഷ് അപ്പു ചെല്ലുമ്പോൾ ഗാർഡനിലെ മരബെഞ്ചിൽ ചാരി കണ്ണിനു മുകളിൽ കൈചെർതിരിക്കുന്ന കാശിയെ ആണ് കാണുന്നത് അവന്റെ അടുത്തേക്ക് ചെന്നവൻ ആ തോളിൽ കൈകൾ ചേർത്തു...... ആ മനസ്സ് നിറയെ യുവി മാത്രം ആയിരുന്നു..... അവന്റെ വേർപാട് തനിക്കും ഒരു നോവായിരുന്നു..... എപ്പോഴും പുഞ്ചിരിക്കുന്ന അവന്റെ മുഖം മനസ്സിനെ കൊത്തി വലിക്കുന്നപോലെ തോന്നി കാശ്ശിക്ക് .. പഴയ ഓർമകളിൽ ഇരിക്കവേ തോളിൽ ഒരു കൈ അമർന്നതും കാശി കണ്ണിനു കുറുകെ വെച്ച കൈകൾ മാറ്റി എഴുനേറ്റു.... മുന്നിൽ ചെറു ചിരിയോടെ നിൽക്കുന്നവനെ കണ്ടതും തിരികെ നോവ് കലർന്ന ഒരു ചിരി അ