തെങ്ങിൻതോപ്പിലെ, കൊച്ചു കുടിലിനു മുന്നിൽ നിന്ന്, അകലെ വയലിലേക്ക് നോക്കിനിൽക്കുകയായിരുന്നു ചീരു... നേരം പുലർന്നു വരുന്നതേയുള്ളൂ. അകലെ വയലിൽ മുഴുവൻ പുകപോലെ മൂടൽമഞ്ഞിന്റെ ആവരണം ആയിരുന്നു. അത് നോക്കി നിൽക്കാൻ തന്നെ നല്ല രസമാണ്..... കയ്യിലിരുന്ന ഉമിക്കരി പല്ലിലൂടെ, കൈകൾ കൊണ്ട് ചേർത്ത് തേയ്ക്കുന്നതിനിടെ ചീരു ആ ഭംഗി വീണ്ടും വീണ്ടും നോക്കിനിന്നു.... പ്രകൃതിയെ കാണാൻ എന്ത് ചന്തമാണ്...... ആ സൗന്ദര്യം പോലും ആസ്വദിക്കാൻ പാടില്ലാത്ത വരാണ് തങ്ങൾ ഒക്കെ..... നേരെ ചൊവ്വേ തല ഉയർത്തി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചാൽ ആ കണ്ണുകൾ അവസാനം മേലാളന്മാരുടെ മുഖത്താണ