ഭാഗം - 30 അർജുന്റെ ആരതി ആദിലിന്റെ എടുത്തുചാടിയുള്ള പെരുമാറ്റം എല്ലാവരിലും ആശങ്കയുളവാക്കി. എങ്കിലും വിവാഹലോചനയുമായി മുന്നോട്ട് പോകാൻ തന്നെ വീട്ടുക്കാർ തീരുമാനിച്ചു. കുറച്ചു മണിക്കൂറുകൾക്ക് മുൻപ്... ആരതി വീട്ടിലേക്കുള്ള ബസ് കാത്തുനിൽപ്പായിരുന്നു. ആദ്യം വന്ന ബസിൽ കാൽക്കുത്താൻ ഇടമില്ല. തിക്കിലും തിരക്കിലും കയറാൻ അവൾക്ക് താല്പര്യമില്ലായിരുന്നു. തൊട്ടുമുന്നിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിനെ അവഗണിച്ചവൾ നിന്നു. "ബസ് വന്നത് കണ്ടില്ലേ? നീയതിൽ കയറാത്തത് എന്താ ആരതി ? "അതുവഴി വന്ന സുമേഷ് ചോദിച്ചു. "ഭയങ്കര തിരക്ക്." അവ