"പ്രശസ്ത നോവലിസ്റ്റ് ജയരാമന് അലഹബാദിനടുത്ത് വച്ച് തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റു. മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ തീവണ്ടിയിൽ നിന്ന് അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. ജയരാമനെ തള്ളിവീഴ്ത്തിയ ശേഷം തീവണ്ടിയിൽ നിന്ന് പുറത്ത് ചാടിയ ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല." എല്ലാ പ്രമുഖ മലയാള പത്രങ്ങളുടെയും മുൻപേജിൽ തന്നെ വാർത്ത സ്ഥാനം പിടിച്ചിട്ടുണ്ട്. തൻറെ വീടിൻറെ സിറ്റൌട്ടിൽ തറയിലിരുന്ന് ചായ കുടിച്ചുകൊണ്ട് ജയരാമൻ പത്രത്താളുകൾ മറിച്ചു. ഒരു പതിനഞ്ച് ദിവസത്തെ യാത്ര, പക്ഷേ അതിന് പതിനഞ്ച് വർഷത്തെ ദൈർഘ്