അമ്മ പറഞ്ഞതും ഞാൻ തിരികെ നടന്നു... ഊട്ടുപുരയുടെ അടുത്തെത്തിയപ്പോൾ പരിചിതമായൊരു ശബ്ദം എന്റെ കാതിൽ എത്തി... സെറയാണ്... അവൾക്കു അവിടെ എന്താണ് പരിപാടി.. ഇരുട്ട് ആണെങ്കിലും ഞാൻ അങ്ങോട്ട് ചെന്നു... അവിടെ കണ്ട കാഴ്ച്ച എന്റെ ഹൃദയത്തെ സ്ഥബ്ധമാക്കി.. തേജിന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന സെറ... തേജ് സേരയുടേതാണെന്നും അവർ തമ്മിൽ ഇഷ്ടത്തിലാണെന്നും മനസ്സിലാക്കാൻ ശ്രമിച്ചതാണ് താൻ... എന്നാൽ സാധിച്ചില്ല... തേജ് തന്റേത് മാത്രമാണെന്ന് അടിയുറച്ചു വിശ്വസിച്ചു... അവനോടൊത്തുള്ള ഓരോ നിമിഷവും അത്യധികം ആസ്വദിച്ചു.. എന്നിട്ട് ഇപ്പോൾ... തന്റെ സ്വപ്നങ്ങൾ എല്