"നിന്റെ ഒറക്കം." സരള തന്റെ മകന്റെ മുഖത്ത് തണുത്ത ഒരു ബക്കറ്റ് നിറയെ വെള്ളം തലവഴിയൊഴിച്ചുകൊണ്ട് പറഞ്ഞു "നേരം എത്രയായിന്ന വിചാരം?" സരള കലിതുള്ളുകയാണ്. വിമൽ ചാടിയെഴുന്നേറ്റു, പുതപ്പിന്റെ നനയാത്ത ഭാഗംകൊണ്ട് തലയും മുഖവും തുടച്ച് ഒതുങ്ങി നിന്നു. അവന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നു. "പോത്ത് പോലെയിങ്ങനെ കിടന്ന് ഒറങ്ങരുതെന്ന് എത്ര തവണ നിന്നോട് ഞാൻ പറഞ്ഞു?" സരളക്ക് മുന്നിൽ വിമൽ തലതാഴ്ത്തി നിന്നു. അവന് മറുപടിയില്ല, മറുപടിയുണ്ടേലും പറയാനുള്ള ധൈര്യമില്ല. സരള മുറിയുടെ പുറത്തേക്കിറങ്ങി. വിമലിന്റെ മുറിയുടെ കതകിന് കൊളുത്തില്ല. ഉറക്കത്തിന്റെ കെട്ട് മാറ