********* അതിവേഗത്തിൽ മനസും ശരീരവും ഇരുൾമൂടിയ വനപ്രദേശത്തുകൂടെ നീങ്ങുകയാണ്. പാതകൾ തെളിഞ്ഞു കാണുന്നില്ല. ഈ സന്ധ്യയിലും കൂരിരുട്ട്!നേരം കടന്ന് പോകുന്നു. നേരമൊരിക്കലും കാത്ത് നിൽക്കാനുള്ള മനഃസാക്ഷി കാണിക്കാറില്ലല്ലോ. ഒപ്പമോടിയെത്താനും പ്രയാസം. സന്ധ്യയവസാനിക്കാൻ നേരമായി ഇരുൾ വരവറിയിച്ചു കഴിഞ്ഞു. ഇരുൾ മൂടിയ പാതക്ക് നടുവിലായി ദിശയിറിയാതെ വഴിയാറിയാതെ മാധവി നിൽക്കയാണ്. ശക്തമായ മഴയുണ്ടായിട്ടും അതിലും ശക്തമായി കുളിരുണ്ടായിട്ടും മാധവിയുടെ ശരീരം വിയർത്തിരുന്നു. ഉപ്പുരസമുള്ള നനവ് ശരീരമാകെ പടർന്നിരുന്നു. മഴയേറെനേരമായി പെയ്തൊടുവിൽ അല്പനേരം വിശ്രമമെട