"" ഡി നിൽക്കടി അവിടെ " " ഇല്ലാ ..." "നിന്നെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാ വർണാ .. ഹാ .. മര്യാദക്ക് നിന്നോ അവിടെ " " ഇല്ലാന്ന് പറഞ്ഞില്ലേ " വർണ വേഗത്തിൽ സ്റ്റയർ ഓടി കയറി മുകളിലേക്ക് എത്തി. മുകളിലെ നീളൻ വരാന്തയിൽ നിൽക്കുന്ന ധ്രുവിയേയും പാർവതിയേയും കണ്ടതും വർണ ഇട്ടിരിക്കുന്ന സ്കെർട്ട് അല്പം ഉയർത്തി പിടിച്ച് അവരുടെ അരികിലേക്ക് ഓടി. അവരുടെ അടുത്ത് എത്തുന്നതിന് തൊട്ടു മുൻപ് ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. " വിടടാ കാലാ... എനിക്ക് വേദനിക്കുന്നു. " വർണ അവന്റെ കൈകൾക്കിടയിൽ കിടന്ന് കുതറി. " ഇല്ലാ . അത് എഴുതി തീർക്കാതെ നിന്നെ വിടി