Aksharathalukal

Aksharathalukal

ഇലയുടെ ജന്മം

ഇലയുടെ ജന്മം

4.8
281
Classics
Summary

"ഇലയുടെ ജന്മം"   മണ്ണിൽ വേരൂന്നിയ മരത്തിൻ്റെ ബലത്തിൽ ഒരു ഞെട്ടിൽ ഇളകിയാടുന്ന ഇലകൾ പോലെയാണ് നാം.  പഴുത്ത ഇലകൾ ഓരോന്നായി ഞെട്ടറ്റു അടർന്നു വീഴുമ്പോഴും അവൾ അറിഞ്ഞു കാണില്ല തൻ്റെ നിറവും മാറിത്തുടങ്ങിയെന്ന്... ഒരു മഴ... ഒരു കാറ്റ്... കുളിരണിയിച്ചും താലോലമാട്ടിയും കടന്നു പോയപ്പോൾ ഒരു നാൾ തന്നെ പിഴുതെറിയാനും അവയ്ക്കാകും എന്ന് അവൾ ഒരിക്കലും കരുതി കാണില്ല. ഇന്നിതാ ഞെട്ടറ്റ് താഴെക്ക് പതിക്കുമ്പോൾ ഒരു ഭൂതകാലം പോലെ എല്ലാം കണ്ണിൽ നിന്നും മാഞ്ഞു മാഞ്ഞു പോകുന്ന പോലെ. മുകുളങ്ങൾ...  അത് വീണ്ടും ഇതൾ വിരിയുന്നു. വീണ്ടും തളിരിടുന്ന ഇലച്ചാർത്തുകൾ... അവയെല