\" എന്താണ് നിനക്ക് വല്ല നിധിയും കിട്ട്യോ.. \"പതിവിലും സന്തോഷത്തോടെ സ്കൂൾ വിട്ടു ചാടി തുള്ളി വരുന്ന മോളെ ഞാനൊന്നു ഇരുത്തി നോക്കി ചോദിച്ചു.\" നിധിയോ... അതെന്താ.. \"അവളുടെ മറുപടി കേട്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നായി. നിധി എന്താണെന്നു എക്സ്പ്ലൈന് ചെയ്തു കൊടുക്കുമ്പോൾ വരി വരിയായി അടുത്ത സംശയങ്ങൾ വരും.\" ആ... അങ്ങനെയും ചില സാധനങ്ങൾ ഉണ്ട്.\"തോളിൽ കിടന്ന ബാഗ് ഊരി സ്‌നാക്സിന്റെ പാത്രവും വെള്ളകുപ്പിയും എടുത്ത് അടുക്കളയിലേക്ക് നടന്നു. യൂണിഫോം ഊരി ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു അവളും പിന്നാലെ വന്നു.നെയ്യും കൂട്ടി പൊരിച്ച ബ്രെഡും മുട്ടയും ചായയുമായി ടേബിളിൽ അവൾക്