നിരഞ്ജൻറെ സ്വന്തം പാറു Chapter 58 മായ ഇടയ്ക്കിടയ്ക്ക് നിരഞ്ജനെ നോക്കി പേടിപ്പിക്കുന്നുണ്ട്. എന്നാൽ നിരഞ്ജൻ ഒരു കൂസലുമില്ലാതെ അവളെ അവിടെയുമിവിടെയും തട്ടിയും മുട്ടിയും ദേഷ്യം പിടിപ്പിച്ചും അവൾക്കൊപ്പം നടക്കുന്നുണ്ട്. പിന്നെ എല്ലാവരും ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. അതിനു ശേഷം നിരഞ്ജൻ സ്വന്തം റൂമിൽ പോയി. മായ ശ്രീയുടെയും, നിഹാരികയുടെയും, ചന്ദ്രികയുടെയും, ജ്യോതിയുടെയും കൂടെ ഇരുന്നു സംസാരിക്കുകയായിരുന്നു. മായ നിഹാരികയുടെ 2 കൈകളിലും അവൾ പറഞ്ഞ ഡിസൈനിൽ മെഹന്തി ഇട്ടു നൽകി. അതിനുശേഷം ശ്രീയുടെയും, ചന്ദ്രികയുടെയും, ജ്യോതിയുട