പിരിയാൻ കൊതിച്ചതാണോ പിരിഞ്ഞങ്ങുപോയതാണോ പറയു ഇനി ഈ രാവറിയാൻ.. പറയാതെ പോയിട്ടും മൗനമായി നിന്നിട്ടും അറിഞ്ഞില്ല നീ എന്നോട് ഒളിച്ചതൊന്നും നിന്നെ കുറിച്ചൊന്നും. നിന്നെയൊർത്തു പോയി.. കാലം തിരികെ വരില്ലെന്നാലും ഒരു കണ്ണീർ പാഠമായി നീ എന്റെ ഓർമ്മകളിൽ കാലങ്ങൾ കടന്നു പോയി ഓർമ്മകൾ പൊഴിയാതെ ഓർക്കുമ്പോൾ ഒക്കെയും നീ എൻ കവിതയായി