ശക്തമായ കൊടുങ്കാറ്റിൽ പെട്ടുഴലുന്ന തനിക്ക് ഒരാശ്രയത്തിനായി അവനെങ്ങും പരതി നോക്കി.. എങ്ങുമൊരു പിടിവള്ളി കിട്ടാതെ അവൻ ദൂരേക്കാണുന്നൊരു മരച്ചില്ലയിലേക്ക് നടന്നടുക്കാൻ ശ്രമിച്ചു..ഇല്ല!!!പറ്റുന്നില്ല!!!കാലുകൾ കൂച്ചുവിലങ്ങിട്ട പോലെ തരിച്ചു നിൽക്കുന്നു... ശരീരമാകെ കോച്ചിവലിക്കുന്നു... തലയാകെ പെരുത്തു പിടിച്ചിരിക്കുന്നു...പെട്ടെന്ന്!!!ഒരു പെൺകുട്ടിയുടെ കൈ അവന് നേരെ നീണ്ടു വന്നു... സുന്ദരിയായ ഒരുവൾ... പുഞ്ചിരി തൂകിയ ഒരുവൾ...അവൾ തന്നെ അവളിലേക്ക് ക്ഷണിക്കുന്നു... ചിരിയോടെ...ചക്കീ!!!!പിറകിൽ നിന്നുമാരോ അവളെ വിളിച്ചു...പൊടുന്നനെ അവൾ അവനെയൊന്ന് നോക്കി കൺ ചിമ്മിക്കാട്ടി