കട്ടിലിൽ കിടന്നുകൊണ്ട് ഞാൻ ഒരുപാട് ആലോചിച്ചു. ഈ വീടിനെ കുറിച്ചും ഇവിടുത്തെ ആളുകളെ കുറിച്ചും എന്താ ഇവിടെ സംഭവിക്കുന്നതെന്നോ എന്താണ് ഇവിടുത്തെ യഥാർത്ഥ ചരിത്രമെന്നോ എനിക്ക് മനസിലാവുന്നില്ല. ഒരുപാട് ദുരുഹതങ്ങൾ ബാക്കി നിൽക്കുന്നു...പക്ഷെ എന്തോ എന്റെ ഉള്ളിൽ ആരോ ഇരുന്ന് പറയുന്നു ഇതൊന്നുമല്ല യഥാർത്ഥ കഥ ആരുമറിയാത്ത വേറെ എന്തെക്കെയോ പറയാനുണ്ട് ഈ തറവാടിനും ഈ തറവാട്ടിലെ മിണ്ടാൻ സാധിക്കാത്ത ആ മുത്തച്ഛനും. പക്ഷെ അതെന്താണ്........ ഇതെല്ലാം ആലോചിച്ച് കിടന്ന് ഞാൻ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് ഒരു ഭയങ്കരമായ സംസാരം കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേൽക്കുന്ന