കട്ടിലിൽ കിടന്നുകൊണ്ട് ഞാൻ ഒരുപാട് ആലോചിച്ചു. ഈ വീടിനെ കുറിച്ചും ഇവിടുത്തെ ആളുകളെ കുറിച്ചും എന്താ ഇവിടെ സംഭവിക്കുന്നതെന്നോ എന്താണ് ഇവിടുത്തെ യഥാർത്ഥ ചരിത്രമെന്നോ എനിക്ക് മനസിലാവുന്നില്ല. ഒരുപാട് ദുരുഹതങ്ങൾ ബാക്കി നിൽക്കുന്നു...പക്ഷെ എന്തോ എന്റെ ഉള്ളിൽ ആരോ ഇരുന്ന് പറയുന്നു ഇതൊന്നുമല്ല യഥാർത്ഥ കഥ ആരുമറിയാത്ത വേറെ എന്തെക്കെയോ പറയാനുണ്ട് ഈ തറവാടിനും ഈ തറവാട്ടിലെ മിണ്ടാൻ സാധിക്കാത്ത ആ മുത്തച്ഛനും. പക്ഷെ അതെന്താണ്........ ഇതെല്ലാം ആലോചിച്ച് കിടന്ന് ഞാൻ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് ഒരു ഭയങ്കരമായ സംസാരം കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേൽക്കുന്നത് ഒന്നും മനസ്സിലാവാതെ ഞാൻ കോണിപ്പടിയിറങ്ങി താഴേക്ക് പോയി എല്ലാവരും ഉമ്മറത്ത് കൂടിയിരുന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് അതിനിടയിൽ ആരോ വരുന്നുണ്ട് എന്ന് എനിക്ക് കേട്ടപോലെ തോന്നി. പക്ഷെ ഒന്നും വ്യക്തമായില്ല ഞാൻ അധികം ശ്രെദ്ധിക്കാതെ മുകളിലേക്ക് തന്നെ കയറിപ്പോയി. കുളി ഒക്കെ കഴിഞ്ഞ് വല്യേച്ചിയുടെ അടുത്ത് പോയി ഇരുന്നു അവരും ആരെയോ പറ്റിയാണ് സംസാരിക്കുന്നത്. അതെ, വരുന്നു പണ്ട് ഇവിടെ നിന്ന് ഓടിപ്പോയ അമ്മമ്മയുടെ മകളും മക്കളും വരുന്നു. എന്നുവെച്ചാൽ എന്റെ അമ്മയുടെ ചേച്ചിയും മക്കളും അതിന്റെ സന്തോഷത്തിലാണ് ഇവിടെ എല്ലാവരും. വല്യമ്മ ഇപ്പൊ വലിയ നിലയിലാണ് കുറെ വർഷങ്ങൾക്കു ശേഷമാണ് അവർ ഇവിടേക്ക് തിരിച്ചുവരുന്നത്.2 ദിവസം കഴിയും അവർ എത്താൻ. ഞാൻ കുറെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ബോറിങ് കാരണം ഞാൻ ആ വീട് മുഴുവനായി കാണാൻ ഇറങ്ങി. തിരിഞ്ഞു കറങ്ങി വരുമ്പോഴാണ് മുത്തച്ഛന്റെ മുറി കാണുന്നത്. ആദ്യമായിട്ടാണ് ഞാൻ മുത്തച്ഛന്റെ മുറിയിലേക്ക് കയറുന്നത് മുത്തച്ഛൻ നല്ല ഉറക്കത്തിലായിരുന്നു ഞാൻ ആ മുറി ഒക്കെ ഒന്ന് കണ്ണോടിച്ചു. ഉറങ്ങി കിടന്ന മുത്തച്ഛൻ ഇതാ എന്നെ നോക്കി ചിരിക്കുന്നു ഞാനും തിരിച്ച് ഒന്ന് പുഞ്ചിരിച്ചു. മുത്തച്ഛൻ എന്നോട് അടുത്ത് വന്നിരിക്കാൻ ആഗ്യഭാഷയിൽ പറഞ്ഞു ഞാൻ പുറത്തേക്ക് നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തി കാരണം അമ്മമ്മക്ക് ഇഷ്ട്ടമല്ല ആരും ഈ മുറിയിൽ കയറുന്നത്. ഞാൻ ആ കിടക്കയിൽ ചെന്നിരുന്നു മുത്തച്ഛന്റെ കൈപിടിച്ചു നോക്കി ഒരു വിറകുകൊള്ളി പോലെ ചുക്കിച്ചുളിഞ്ഞിരുന്നു ആ കൈകൾ പെട്ടന്ന് മുത്തച്ഛന്റെ കൈ തട്ടി വെള്ളക്ലാസ് അവിടെയുള്ള ഒരു പഴയ അലമാരയുടെ അടിയിലേക്ക് തെറിച്ചു വീണു. അത് എടുക്കാൻ വേണ്ടി ഫോണിന്റെ ലൈറ്റ് ഓൺ ചെയ്ത് അടിയിലേക്ക് നോക്കി ഗ്ലാസ് എടുത്തു എണീക്കാൻ നേരത്താണ് ഒരു പ്രേത്യേക ഷെയ്പ്പിലുള്ള ഒരു പെട്ടി എന്റെ കണ്ണിൽ പെട്ടത്... ഞാൻ അത് എടുക്കാനായി കൈ അലമാരക്കടിയിലേക്ക് കൊണ്ടുപോയി.... ആദി........!ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.........