"അതിന് നാണമുള്ളവർക്കല്ലേ അത് പോയാൽ പ്രശ്നമുണ്ടാവൂ... " എന്തു പറഞ്ഞെടീ.. രാജേന്ദ്രൻ നീലിമയെ തല്ലാനായി അവളുടെയടുത്തേക്ക് പാഞ്ഞു വന്നു... എന്നാൽ പെട്ടന്ന് അവന്റെ മുന്നിൽ വഴി തടസമായി രഘുത്തമൻ നിന്നു... പെട്ടന്നുള്ള അവന്റെ നീക്കത്തിൽ രാജേന്ദ്രനൊന്ന് പകച്ചു... ഏട്ടനെവിടേക്കാണ്... അവളെ തല്ലാനോ... അതിന് അവൾ തെറ്റെന്തെങ്കിലും പറഞ്ഞോ... അതോ ചെയ്തോ... അവൾ പറഞ്ഞത് സത്യമല്ലേ... നാണവും മാനവുമുള്ളവർ ചെയ്യുന്നതാണോ നിങ്ങൾ ചെയ്യുന്നത്... മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്ത് സ്വന്തമാക്കുന്നത് നാണമില്ലാത്ത ഏർപ്പാടാണ്... പിന്നെ കോവിലകത്ത് താമസിക്കുന്നവർ നമ